എൽഡിഎഫ് സ്ഥാനാർഥിക്കായി റോഡ് ഷോ; സ്പീക്കർ എ.എൻ ഷംസീറിനെതിരെ പരാതി നൽകി ഷിബു ബേബി ജോൺ

കൊല്ലം: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ചവറയിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണാണ് പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ റോഡ് ഷോ നടത്തിയെന്നതാണ് പരാതി. സ്പീക്കറുടെ ഭാ​ഗത്ത് നിന്നുണ്ടായത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.

സ്പീക്കറെന്നത് ഭരണഘടനാപരമായ പദവിയാണ്. നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഷംസീർ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്നുള്ള പ്രചരണ പരിപാടികളിൽ നിന്ന് സ്പീക്കറെ വിലക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്.

Post a Comment

0 Comments