രമേഷ് പിഷാരടിയുടെ പ്രചാരണം തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസ്; നഗരസഭ കൗൺസിലർ സിന്ധു രാജൻ ഒന്നാം പ്രതി

 



പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസ്. പാലക്കാട് നഗരസഭ കൗൺസിലർ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസ് എടുത്തത്. 

ഏപ്രിൽ ഒന്നാം തിയതി രാത്രി പാലക്കാട് നഗരത്തിലെ വടക്കന്തറയിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടി വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് സംഭവം. നഗരസഭയിലെ 5ാം വാർഡ് കൗൺസിലർ സിന്ധുരാജൻ്റെ നേതൃത്വത്തിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയത്.

 സിന്ധു രാജൻ, ഇവരുടെ മകളും ബിജെപി പ്രവർത്തകയുമായ സ്‌നേഹ, ഒന്നാം പ്രതി സിന്ധുവിൻ്റെ സഹോദരനും ബിജെപി പ്രവർത്തകനുമായ വിജയകുമാർ എന്നിവരെയാണ് പ്രതിപട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നത്.

അതെ സമയം രമേശ് പിഷാരടിയെ തടഞ്ഞത് ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തിരിച്ചടിയായിട്ടുണ്ട്. വിഷയം യുഡിഎഫ് സജീവ ചർച്ചയാക്കിയിട്ടുണ്ട്.

Post a Comment

0 Comments