തൃശൂര്‍ വാടനപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ കിറ്റ് വിതരണം ചെയ്‌തെന്ന പരാതി; ചാമ്പ്യന്‍ ട്രേഡേഴ്സ് ഉടമ കസ്റ്റഡിയില്‍




തൃശൂര്‍ :തൃശൂര്‍ ജില്ലയിലെ മണലൂര്‍ മണ്ഡലത്തിലെ വാടനപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകരുടെ കിറ്റ് വിതരണം യുഡിഎഫും എല്‍ഡിഎഫും തടഞ്ഞതില്‍ സംഘര്‍ഷാവസ്ഥ. വാടാനപ്പള്ളിയിലെ ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം. പ്രവര്‍ത്തകര്‍ ഇരുവിഭാഗങ്ങളായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ചു.

നടന്‍ ദേവന്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. കട ഉടമയെ കാണാന്‍ എത്തിയതെന്നാണ് ബിജെപി നേതാക്കളുടെ വാദം. ബിജെപി പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ പൊലിസ് പരിശോധിച്ചു. പ്രശ്‌നങ്ങള്‍ക്കിടയില്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നും ദേവന്‍ പുറത്തേക്ക് വന്നു. ബഗീഷ് പൂരാടനൊപ്പമാണ് ദേവന്‍ ഗോഡൗണിനെ മുകളിലെ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്. അദ്ദേഹം പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ചു.

ദേവനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണിപ്പോള്‍. സിപിഐഎം പ്രവര്‍ത്തകരും സമാന ആവശ്യം ഉന്നയിച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പ്രതിരോധവുമുയര്‍ത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു

Post a Comment

0 Comments