ജില്ലയിൽ ചെങ്കൽ വിലയിൽ വർധനവ്

 


ജില്ലയിൽ  ചെങ്കൽ  വിലയിൽ വർധനവ്. ചെങ്കലിന്  8 രൂപ വർധിപ്പിക്കാൻ നീക്കം ഉണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ചെങ്കൽ വില 3.50 പൈസ ആയി വര്ദ്ധിപ്പിച്ചു. ചെങ്കൽ ഒന്നിന് 8 രൂപ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും ചെങ്കൽ ഉടമകൾ പിന്മാറി. ചെങ്കൽ ക്വാറിയിൽ 2.50 പൈസയും ലോറിക്ക് ഏഴുകിലോമീറ്ററിനുള്ളിൽ 1 രൂപയും വർധിപ്പിക്കാനാണ് തീരുമാനിച്ചത്. ആകെ 3.50 പൈസ വർദ്ധനവാണ് ഉണ്ടാകുക. ചെങ്കൽ വ്യവസായ അസോസിയേഷനുമായി യൂത്ത്‌ കോൺഗ്രസ്, ഡിവൈഎഫ്ഐ, യൂത്ത് ലീഗ് യുവ മോർച്ച തുടങ്ങിയ യുവ ജന സംഘടനകൾ നടത്തിയ ചർച്ചയിലാണ്  തീരുമാനമായത്. 

      

Post a Comment

0 Comments