ഈഡൻ കീഴടക്കി 'ഓറഞ്ച് ആർമി'; കൊൽക്കത്തയെ തകർത്തെറിഞ്ഞ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം




 കൊൽക്കത്ത: ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ സൺറൈസേഴ്സ് ഹൈദരാബാദാണ് കൊൽക്കത്തയെ 65 റണ്‍സിന് തകര്‍ത്തത്. സീസണില്‍ ഹൈദരാബാദിന്‍റെ ആദ്യ ജയവും കൊൽക്കത്തയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 227 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊല്‍ക്കത്ത 16 ഓവറില്‍ 161 റണ്‍സിന് പുറത്തായി.

29 പന്തില്‍ 52 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശിയും 7 പന്തില്‍ 28 റണ്‍സെടുത്ത ഫിന്‍ അലനും 25 പന്തില്‍ 35 റണ്‍സടിച്ച റിങ്കു സിംഗും മാത്രമെ കൊല്‍ക്കത്തക്കായി പൊരുതിയുള്ളു. ഹൈദരാബാദിനായി ജയ്ദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഇഷാന്‍ മലിംഗയുംരണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 226-8, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 16 ഓവറില്‍ 161ന് ഓള്‍ ഔട്ട്.

Post a Comment

0 Comments