ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ മാനന്തവാടി സെന്റ് മേരിസ് പ്രോവിൻസ്, ദീപ്തിഭവൻ, പ്രൊവിൻഷ്യൽ ഹൌസ് ഭവനാംഗമായ സി.സ്നേഹ FCC (53) അന്തരിച്ചു. തലശ്ശേരി അതിരൂപത, കരിക്കോട്ടക്കരി ഇടവക കുടുക്കാംതടത്തിൽ പരേതരായ ചാക്കോ മേരി ദമ്പതിമാരുടെ മകളാണ് സി. സ്നേഹ. വിസിറ്റേഷൻ എഫ് സി കോൺവെന്റ് കരിമ്പിൽ സുപ്പീരിയറായും പൂളപ്പാടം, മുട്ടിയേൽ, പാതിരിപ്പാടം, പുതുശ്ശേരി, ദീപ്തി ഭവൻ, പാലേമാട്, ആലുവ ജനറലേറ്റ്, ബെക്കി, കൽപ്പറ്റ ഓൾഡ് ഏജ് ഹോം, ആനവട്ടി, കുറുമ്പാല, കല്ലോടി എന്നീ ഭവനങ്ങളിലായി വിവിധ ശുശ്രുഷ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മൃതസംസ്ക്കാര കർമ്മങ്ങൾ 28 .04 .2026 നു രാവിലെ 11.30 നു ചൊവ്വാഴ്ച്ച സെന്റ് ജോസഫ് കോൺവെന്റ് കല്ലോടിയിൽ വെച്ച് മാനന്തവാടി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പോരുന്നേടം പിതാവിന്റെ കാർമ്മികത്വത്തിൽ നടക്കും .അപ്പച്ചൻ,ലീലാമ്മ, ഗ്രേസി എന്നിവർ സഹോദരങ്ങളാണ്.

0 Comments