കോയമ്പത്തൂർ: തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്ത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് കേട്ടപ്പോൾ അതീവ ദുഃഖം തോന്നിയെന്നും അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും മോദി വ്യക്തമാക്കി

0 Comments