ന്യൂഡൽഹി: ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ സർവകാല റെക്കോർഡ്. കനത്ത പോളിങ് തങ്ങൾക്ക് അനുകൂലമാണെന്ന് ബിജെപിയും ടിഎംസിയും ഒരുപോലെ അവകാശപ്പെടുന്നു. 29-ാം തീയതിയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.
വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടി. മുർഷിദാബാദിൽ ഹുമയൂൺ കബീറിന്റെ എജെയുപി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കുമാരഗഞ്ചിലെ ബിജെപി സ്ഥാനാർഥി സുവേന്ദു സർക്കാരിനെ തൃണമൂൽ പ്രവർത്തകർ മർദിച്ചതായി പരാതിയുണ്ട്. വോട്ടെടുപ്പ് പൂർത്തിയായതോടെ തൃണമൂൽ കോൺഗ്രസ് വിജയമുറപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു. എന്നാൽ ബംഗാളിലെ റെക്കോർഡ് പോളിങ് ഭരണമാറ്റത്തിനുള്ള ജനവിധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

0 Comments