അതേസമയം, ഹോര്‍മുസ് തുറന്നത് കൊണ്ടുമാത്രം നിലവില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഇന്ധനക്ഷാമത്തിന് പരിഹാരമുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.ഹോര്‍മുസ് തുറന്നാലും ഇന്ധനവിതരണം സാധാരണനിലയിലാവാന്‍ ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂലം ഉടനടി എണ്ണവിലയില്‍ ഒരു വിലക്കുറവ് പ്രതീക്ഷിക്കേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുദ്ധം തീര്‍ക്കാന്‍ യുഎസിന് മുമ്പാകെ ഇറാന്‍ പുതിയ ഉപാധിവെച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് പ്രധാന അജണ്ടയാക്കി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ഇറാന്‍ നിലപാട്. ഇതിന് പകരമായി നിലവില്‍ യു.എസ് നടത്തുന്ന നാവിക ഉപരോധം പിന്‍വലിക്കണം. ഹോര്‍മുസിന്റെ പരമാധികാരം വിട്ടുനല്‍കാതെ തന്നെ മേഖലയില്‍ ഏകോപനം ഉണ്ടാക്കുമെന്നാണ് ഇറാന്‍ നിലപാട്.
അതേസമയം, ഇറാനുമായുള്ള യുദ്ധം ഉടന്‍ തീരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുദ്ധത്തില്‍ അമേരിക്ക വിജയിക്കും. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ചര്‍ച്ച കൊണ്ട് കാര്യമില്ലെന്നും ട്രംപ് പറഞ്ഞു. 'ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ ഭിന്നത രൂക്ഷമാണ്. താത്പര്യം ഉണ്ടെങ്കില്‍ ഇറാന് ഞങ്ങളെ വിളിക്കാം. ചര്‍ച്ച ഫോണ്‍ വഴിയും നടത്താം' -ട്രംപ് പറഞ്ഞു.
0 Comments