കേളകം:നേപ്പാൾ ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ്മകൾക്ക് പതിനൊന്നാണ്ട് പൂർത്തിയാവുമ്പോൾ അപകടത്തിൽ മരണപ്പെട്ട ഡോ.ദീപക് കെ.തോമസ് അനുസ്മരണം നടത്തി ജന്മനാട്. ഡോ. ദീപക് കെ. തോമസ് മെമ്മോറിയൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കുണ്ടേരി കളപ്പുരക്കൽ ഗൃഹാങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം നിർവഹിച്ചു. പാഠഭേദം പത്രാധിപർ ടോമി മാത്യു നടവയൽ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ. ദീപക്കിൻ്റെ പിതാവും ട്രസ്റ്റ് ചെയർമാനുമായ ,തോമസ് കളപ്പുര ,പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, വൈസ് പ്രസിഡണ്ട് ബിജു പെരുമത്ര, പഞ്ചായത്തംഗം എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ, ജോണി കൊച്ചു പുറക്കൽ ആൻ്റണി പാലക്കൽ, സുനിൽ പി ഉണ്ണി എന്നിവർ സംസാരിച്ചു. ഡോ.,ദീപക് കെ തോമസിൻ്റെ സഹപാഠികളായിരുന്ന ഡോക്ടർമാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.
തുടർന്ന് കണിച്ചാർ സെന്റ് ജോർജ് പള്ളി മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും നടത്തി. കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ ഉൽഘാടനം നടത്തി.മാതൃവേദി പ്രസിഡണ്ട്സോളി ജോസ്, ഫാ. മാത്യു പാലമറ്റം ,പഞ്ചായത്തംഗം ജിബിൻ തയ്യിൽ എന്നിവർ സംസാരിച്ചു.
സ്ത്രീകൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ ഡോ. അഞ്ജു അലക്‌സ് ക്ലാസെടുത്തു.

0 Comments