കുതിപ്പ് വീണ്ടെടുത്ത് സ്വര്‍ണം; ഇന്ന് രണ്ടാംതവണയും വര്‍ധനവ്

 



കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാംതവണയും വര്‍ധിച്ചു. വൈകീട്ടോടെ പവന് 1080 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 135 രൂപയും വര്‍ധിച്ചു. ഇതോടെ പവന്‍വില 1,12,160 രൂപയായി. ഇന്ന് രാവിലെ പവന് 1440 രൂപയും ഗ്രാമിന് 180 രൂപയും വര്‍ധിച്ചിരുന്നു. വൈകീട്ടും വര്‍ധിച്ചതോടെ ഇന്ന് ആകെ 2520 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.

ആഗോളവിപണിയിലെ വിലവര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വര്‍ധിച്ചത്. ട്രോയ് ഔണ്‍സിന് 2.37 ശതമാനം വില വര്‍ധിച്ച് 4758 ഡോളര്‍ എന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ അയവുണ്ടാകുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണവിലയെ മുകളിലേക്കുയര്‍ത്തിയത്. അതേസമയം, അസംസ്‌കൃത എണ്ണവിലയില്‍ ഇടിവുണ്ടായി.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില വന്‍തോതില്‍ വര്‍ധിച്ചിരുന്നെങ്കിലും അസംസ്‌കൃത എണ്ണവില കുതിച്ചതോടെ വന്‍ ഇടിവ് നേരിടുകയായിരുന്നു. മാര്‍ച്ച് ഒന്നിന് 1,26,920 എന്ന നിലയിലായിരുന്നു പവന്‍ വില. പിന്നീട് മാര്‍ച്ച് 23ന് 99,480 രൂപ വരെ താഴ്ന്നു. ശേഷമാണ് വീണ്ടും വില ഉയര്‍ന്നത്. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലുള്ളത്. എണ്ണവില വര്‍ധിച്ചതിനൊപ്പം ഡോളര്‍ ശക്തിപ്രാപിച്ചതും സ്വര്‍ണത്തെ തളര്‍ത്തി

Post a Comment

0 Comments