കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണകോടതി ജഡ്ജി ഹണി എം. വർഗ്ഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത. ഇടപെടൽ അഭ്യർഥിച്ച് രാഷ്ട്രപതിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത കത്ത് നൽകി. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് അതിജീവിത കത്തിൽ പറയുന്നു. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകാൻ ഹൈക്കോടതി ശിപാർശ ചെയ്ത സാഹചര്യത്തിലാണ് അതിജീവിത കത്തയച്ചിരിക്കുന്നത്.
അതേസമയം, ഹണി എം വർഗീസിനെ ഹൈകോടതി ജഡ്ജിയാക്കാനുള്ള ശിപാർശക്കെതിരെ അതിജീവിതക്കൊപ്പം നിൽക്കുന്നവർ സുപ്രിം കോടതിയെ സമീപിക്കും. 27ന് കോഴിക്കോട്നടക്കുന്ന കൂട്ടായ്മയില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ ജഡ്ജിയായ ഹണി എം. വർഗീസ് അടക്കം അഞ്ച് ജില്ല ജഡ്ജിമാരെ ഹൈകോടതി ജഡ്ജിമാരാക്കുന്നതിന് കൊളീജിയം ശിപാർശ ചെയ്തിരുന്നു.
.jpeg)
0 Comments