കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും ജനങ്ങൾക്കിടയിലുണ്ട്. രാഷ്ട്രീയമായി ചിന്തിക്കുന്ന ഒരാൾക്ക് എൽഡിഎഫിന് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ എന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു. മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായി വിശ്വസിക്കാനാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ താൻ തോൽക്കുമെന്ന് പ്രവചിച്ച മാധ്യമങ്ങളുണ്ടായിരുന്നു, എന്നാൽ 60,000 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്.
പേരാവൂരിൽ സ്ഥാനാർത്ഥിയായതിനെക്കുറിച്ച് ഉയരുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് അവർ വ്യക്തമാക്കി. രണ്ട് ടേം പൂർത്തിയാക്കിയ എംഎൽഎമാർ ഉള്ള മണ്ഡലങ്ങളിൽ പുതിയ ആളുകളെ കൊണ്ടുവരിക എന്ന പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് പേരാവൂരിൽ മത്സരിക്കുന്നത്. കൂടാതെ, കെപിസിസി അധ്യക്ഷനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന പാർട്ടിയുടെ താല്പര്യപ്രകാരമാണ് താൻ പേരാവൂരിലെത്തിയതെന്നും അവർ വിശദീകരിച്ചു.
0 Comments