‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാള്‍

 



ഡൽഹി:പിണറായി വിജയന് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാതിക്ക് പിന്നാലെയാണ് റെയ്‌ഡെന്നും കോണ്‍ഗ്രസ് – ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പിണറായി വിജയനെതിരെ രാഷ്ട്രീയ വേട്ടയാടലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പ്രതികരിച്ചു. ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില നല്‍കുന്നില്ല. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കം – അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments