വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഒരുക്കം പൂർത്തിയായി. കൽപറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, മാനന്തവാടി സെൻ്റ് പാട്രിക് സ്കൂൾ എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.
ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റൽ വോട്ടുകളും ഇ.ടി.പി.ബി.എസ് വോട്ടുകളുമാണ്. കൽപ്പറ്റ മണ്ഡലത്തിൽ 2413, സുൽത്താൻ ബത്തേരിയിൽ 3087, മാനന്തവാടിയിൽ 2861 വീതം പോസ്റ്റൽ വോട്ടുകളാണുള്ളത്.l
പോസ്റ്റൽ ബാലറ്റുകൾ, ഇ.ടി.പി.ബി.എസ് വോട്ടുകൾ എന്നിവ എണ്ണാൻ ഓരോ മണ്ഡലത്തിലെയും ബാലറ്റുകളുടെ എണ്ണത്തി നനുസരിച്ചാണ് ടേബിളുകൾ സജ്ജീകരിച്ചിട്ടുള്ളത്.
0 Comments