തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. കമാൻഡോസ് വാഹനം ഉൾപ്പെടെ അകമ്പടിയായി ഉണ്ടാകും. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് രാത്രി 11 ന് ഡൽഹിയിൽ നിന്നും മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിച്ചേരും.
നെടുമ്പാശ്ശേരി വിമാനത്താവള പരിസരങ്ങളിൽ സുരക്ഷ ശക്തമാക്കി. വഴിയിൽ പലയിടത്തും സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുണ്ടോയെന്ന് രഹസ്യാന്വേഷണവിഭാഗം നിരീക്ഷിക്കുകയാണ്. കമാൻഡോസ്, ആംബുലൻസ് എന്നിവയുടെ സേവനം ആവശ്യമില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പിന്നാലെ അനുഗമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കർശനമായി നിർദേശിച്ചിരുന്നു

0 Comments