തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ആശ്രിത നിയമനത്തിൽ നടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രിയുടെ നിർദേശം. ഒഴിവുകളിലേക്ക് പിഎസ് സി മുഖേന നിയമന നടപടികൾ സ്വീകരിക്കും. കെഎസ്ആർടിസിയുടെ ഗ്രാമ വണ്ടികൾ വ്യാപകമാക്കും. ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിത ഇന്ധനം ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കി.
സർവീസിലിരിക്കെ ഒരാൾ മരിച്ചാൽ ആറ് മാസത്തിനകം ആശ്രിതർക്ക് നിയമനം നൽകണമെന്നാണ് സുപ്രീം കോടതി നിർദേശം. കെഎസ്ആർടിസിയിൽ ആശ്രിത നിയമന പദ്ധതിയുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി നിയമനം നടക്കുന്നില്ല.
2017ന് ശേഷമാണ് കെഎസ്ആര്‍ടിസിയില്‍ ആശ്രിത നിയമനം നിലച്ചത്. എം.ഡിയായി ടോമിന്‍ തച്ചങ്കരി വന്ന ശേഷമായിരുന്നു ഈ തീരുമാനം. കോര്‍പറേഷന്‍റെ പുനരുദ്ധാരണം സംബന്ധിച്ചുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്‍റെ ചുവടുപിടിച്ചാണ് നിയമനം നിര്‍ത്തിയതെന്നാണ് ആക്ഷേപം

0 Comments