തിരുവനന്തപുരം: കോൺഗ്രസ് നിയമസഭ കക്ഷിയോഗം വൈകിട്ട് നാല് മണിക്ക് ചേരും. നിയമസഭയിലെ അഡ്മിനിസ്ട്രീറ്റീവ് ബ്ലോക്കിലാണ് യോഗം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും നിരീക്ഷകരും പങ്കെടുക്കും. എഐസിസി പ്രഖ്യാപനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. എംഎൽഎമാരുടെ യോഗം കഴിഞ്ഞതിന് ശേഷം ഗവർണറെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ടീം യുഡിഎഫിന് കിട്ടിയ അംഗീകാരമാണ് സതീശന്‍റെ മുഖ്യമന്ത്രി പദമെന്ന് വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. മുസ്‍ലിം ലീഗ് മതേതര നിലപാട് സ്വീകരിച്ച് യുഡിഎഫിനൊപ്പം നിൽക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രി തീരുമാനത്തില്‍ ഇടഞ്ഞ രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമായേക്കില്ല. വൈകിട്ടത്തെ എംഎല്‍എമാരുടെ യോഗത്തില്‍ നിന്നും വിട്ടുനിൽക്കും. സീനിയോറിറ്റി പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി.