തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം. വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകും.
തിരുവമ്പാടി ദേവസ്വം അംഗങ്ങളായ അഞ്ച് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകും. അപകടത്തിൽ മരിച്ച തൊഴിലാളികൾക്ക് രണ്ട് ലക്ഷം രൂപയും നൽകും.
ഏപ്രില്‍ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. കരാറുകാരന്‍ സതീഷ് ഉള്‍പ്പെടെ 17 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.
0 Comments