ഹയർ സെക്കണ്ടറി ഏക ജാലക പ്രവേശനതിന് സഹായ മൊരുക്കുന്നതിനായി പൊതു വിദ്യാഭ്യാസവകുപ്പ് ജില്ലാ പഞ്ചായത്ത് മുഖേന നടത്തുന്ന ഫോക്കസ് പോയിന്റിന്റെ ഉദ്ഘാടനം തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമമൊയിൻ നിർവഹിച്ചു.
പത്താംതരം പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പു വരുത്തുക,പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ പ്രവേശനം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചടങ്ങിൽ കെ ഐ വിൽസൺ മാഷ് കരിയർ ഗൈഡൻസ് ഏക ജാലക പ്രവേശനം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. പി ടി എ പ്രസിഡന്റ് ടി മൊയ്തു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി മഞ്ജു,ഹെഡ് മാസ്റ്റർ ബിജു പി ടി, സൂര്യ, കെ രജിഷ, എന്നിവർ സംസാരിച്ചു.

0 Comments