‘പി വി അൻവർ മൊബൈൽ രാഷ്ട്രീയം നടത്തുന്നയാൾ; രാഷ്ട്രീയമായി ചവറ്റുക്കുട്ടയിലായിരിക്കും അൻവറിന്റെ സ്ഥാനം’ , എം വി ജയരാജൻ

 



രാഷ്ട്രീയ പാർട്ടികളിൽ മൊബൈൽ രാഷ്ട്രീയം നടത്തുന്ന നടത്തുന്നയാളാണ് പി വി അൻവറെന്ന് എം വി ജയരാജൻ . നിലമ്പൂരിലെ ജനങ്ങൾ ചവറ്റുക്കുട്ടയിലേക്ക് വലിച്ചെറിഞ്ഞതുപോലെ പി വി അൻവറിന്റെ സ്ഥാനം രാഷ്ട്രീയമായി ചവറ്റുകൊട്ടയിൽ ആയിരിക്കും എന്നതാണ് വ്യക്തമാകുന്നത്. മൂന്നാമതും ഇടതുപക്ഷം അധികാരത്തിൽ വരും. ജനഹിതം പ്രതിഫലിപ്പിക്കുന്ന ഒന്നല്ല എക്സിറ്റ് പോൾ.മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് 38 ശതമാനം ജനങ്ങൾ കാണുന്നത് പിണറായി വിജയനെയാണ്. ഭരണവിരുദ്ധ വികാരം ഒരു തരംഗമായി വന്നിട്ടില്ലെന്നാണ് എല്ലാ എക്സിറ്റ് പോളുകളിലും വ്യക്തമാകുന്നത്. പ്രവചന റിപ്പോർട്ടുകളിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരുമെന്ന സൂചനയാണ് വ്യക്തമാകുന്നതെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.


Post a Comment

0 Comments