2026 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. 12 ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരും ഒപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരുമാണ് റൗണ്ട് ഓഫ് 32ൽ ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായെ അർജന്റീനക്ക് കന്നി ലോകകപ്പിനെത്തിയ കേപ്പ് വെർദെയും ബ്രസീലിന് ഏഷ്യൻ ശക്തികളായ ജപ്പാനുമാണ് എതിരാളികൾ. ഫ്രാൻസിന് സ്വീഡൻ, നെതർലൻഡ്‌സിന് മൊറോക്കോ, സ്പെയ്നിന് ഓസ്ട്രിയ, ജർമനിക്ക് പരാഗ്വേ, ഇംഗ്ലണ്ടിന് കോംഗോ തുടങ്ങിയവയാണ് മത്സരങ്ങൾ. കേപ്പ് വെർദെ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഡിആർ കോംഗോ, ദക്ഷിണാഫ്രിക്ക നാല് ടീമുകൾ ആദ്യമായാണ് ലോകകപ്പ് നോക്ഔട്ട് റൗണ്ടിൽ കളിക്കാനിറങ്ങുന്നത്.
റൗണ്ട് ഓഫ് 32 മത്സരക്രമം ഇങ്ങനെ
29/06/2026 - ദക്ഷിണാഫ്രിക്ക vs കാനഡ - 12:30 AM
29/06/2026 - ബ്രസീൽ vs ജപ്പാൻ - 10:30 PM
30/06/2026 - ജർമനി vs പരാഗ്വേ - 2:00 AM
30/06/2026 - നെതർലൻഡ്സ് vs മൊറോക്കോ - 6:30 AM
30/06/2026 - ഐവറി കോസ്റ്റ് vs നോർവേ - 10:30 PM
01/07/2026 - ഫ്രാൻസ് vs സ്വീഡൻ - 2:30 AM
01/07/2026 - മെക്സിക്കോ vs ഇക്വഡോർ - 6:30 AM
01/07/2026 - ഇംഗ്ലണ്ട് vs ഡിആർ കോംഗോ - 9:30 PM
02/07/2026 - ബെൽജിയം vs സെനഗൽ - 1:30 AM
02/07/2026 - യുഎസ്എ vs ബോസ്നിയ ആൻഡ് ഹെർസഗോവിന - 5:30 AM
03/07/2026 - സ്പെയിൻ vs ഓസ്ട്രിയ 12:30 AM
03/07/2026 - പോർച്ചുഗൽ vs ക്രൊയേഷ്യ - 4:30 AM
03/07/2026 - സ്വിറ്റ്‌സർലൻഡ് vs അൾജീരിയ - 8:30 AM
03/07/2026 - ആസ്‌ട്രേലിയ vs ഈജിപ്ത് - 11:30 PM
04/07/2026 - അർജന്റീന vs കേപ്പ് വെർദെ - 3:30 AM
04/07/2026 - കൊളംബിയ vs ഘാന - 7:00 AM

0 Comments