.
പേരാവൂർ:യങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 2വിന്റെ 2026 27 വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായി ഒ മാത്യു ചുമതലയേറ്റു. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപിസ്കോപ്പൽ തീർത്ഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി അനുഗ്രഹ പ്രഭാഷണം നടത്തി. യങ്ങ് മൈന്റ്സ് ദേശീയ നേതാക്കളായ കെ എം സ്കറിയാച്ചൻ, ആന്റൊ കെ ആന്റണി, മൈക്കിൾ കെ മൈക്കിൾ രഞ്ജിത്ത് കുമാർ, അഡ്വക്കേറ്റ് നാസർ പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, ആഷാ ബിജു മറ്റ് വിവിധ സംഘടന ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. അണ്ടർ 17 വിഭാഗം ഇന്ത്യൻ വോളിബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ജസ്വിൻ മാത്യുവിനെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാഭ്യാസ സ്ഥാപനത്തെയും ചടങ്ങിൽ അനുമോദിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 51,000 രൂപയുടെ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.

0 Comments