വീയപുരം ജലരാജാവാണ് നിലവിലെ ജേതാക്കൾ. പിബിസിയുടെയും പള്ളാത്തുരുത്തിയെയും നിരണം ചുണ്ടിനെയും നടുഭാഗം ചുണ്ടിനെയും പിന്തള്ളിയാണ് വീയപുരം ചാമ്പ്യൻപട്ടം തുഴഞ്ഞെടുത്തത്. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. ഇത്തവണ എത്ര വള്ളങ്ങൾ മത്സരത്തിനിറങ്ങുമെന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമുണ്ടായിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ ബോട്ട് റേസ് സൊസൈറ്റി പുറത്തുവിട്ടേക്കുമെന്നാണ് വിവരം.
0 Comments