തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി സതീശനെ ചതിച്ച് മൈക്ക്. കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിക്ക് പിന്നാലെ നടത്തിയ പ്രതികരണമാണ് മൈക്കിലൂടെ പുറത്തായത്.
ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നായിരുന്നു യുഡിഎഫ് എംഎല്‍എ കൂടിയായ റെജി ചെറിയാൻ്റെ സബ്മിഷന്‍. അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ മറുപടി.
എന്നാല്‍ ഇതിന് ശേഷം സീറ്റ് ഇരിക്കുമ്പോള്‍ തൊട്ടടുത്തുള്ള മന്ത്രിയോട് 'ഒരു കാരണവശാലും അവധി കൊടുക്കില്ല' എന്ന് മുഖ്യമന്ത്രി പതിയെ പറഞ്ഞത് ഓഫ് ചെയ്യാത്ത മൈക്കിലൂടെ പുറത്തുവന്നു. ഇതിൻ്റെ വീഡിയോ എല്‍ഡിഎഫ് എംഎല്‍എമാർ ഉൾപ്പെടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെച്ചു.

0 Comments