മാസപ്പടി കേസ്; ടി.വീണയെ വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി; ചോദ്യം ചെയ്യൽ നീണ്ടത് ഒൻപത് മണിക്കൂറിലധികം




 കൊച്ചി: മാസപ്പടി കേസിൽ ടി.വീണയെ ഇഡി ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടു. c. വീണയെ വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചേക്കും.

മാസപ്പടി കേസിൽ തുടരന്വേഷണം ആവാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ എട്ട് പ്രതികൾക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി നോട്ടീസ് നൽകിയത്. തിങ്കളാഴ്ചയ്ക്കുള്ളിൽ ഹാജരാകാനായിരുന്നു ഇഡി നോട്ടീസ് നൽകിയിരുന്നത്.

സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയും, ടി. വീണയുടെ ഉടമസ്ഥതയിലുള്ള 'എക്‌സാലോജിക് സൊല്യൂഷൻസ്' എന്ന ഐടി കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്‌സാലോജിക് നൽകിയ ഐടി സേവനങ്ങൾക്കുള്ള പ്രതിഫലമെന്ന നിലയിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നും, എന്നാൽ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങൾക്ക് ആധാരമായത്.

തുടർന്ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) ഈ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തത്. യാതൊരു സേവനവും നൽകാതെ കൈപ്പറ്റിയ തുക അനധികൃത സാമ്പത്തിക ഇടപാടാണോ എന്നും, ഇതിൽ കള്ളപ്പണ വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നുമാണ് കേന്ദ്ര ഏജൻസികൾ പ്രധാനമായും അന്വേഷിക്കുന്നത്

Post a Comment

0 Comments