തിരുവനന്തപുരം: ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിലും മുഖ്യമന്ത്രി ഗവർണർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സന്ദർശനം. സാധാരണ കൂടിക്കാഴ്ചയെന്ന് ലോക്ഭവൻ അറിയിച്ചു.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് സതീശൻ ഗവർണറെ സന്ദർശിക്കുന്നത്. നേരത്തെ സർക്കാരിനെ അറിയിക്കാതെ സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം ലോക്ഭവൻ നടത്തിയതിലും വിസിമാരുടെ നിയമനത്തിലും സതീശൻ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ലോക്ഭവന് കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഗവർണർ കൂടിക്കാഴ്ച.