പേരാവൂർ: യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്ന കെഎസ്ആർടിസി ബസ്സുകളിലെ സ്ത്രീകൾക്കുള്ള പ്രിയദർശനി സൗജന്യ യാത്ര പദ്ധതിയുടെ പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനവും മാനന്തവാടിയിൽ നിന്നും ഇരിട്ടിയിലേക്ക് വരുന്ന കെഎസ്ആർടിസി ബസ്സിന് പേരാവൂർ ബസ്റ്റാൻഡിൽ വെച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ ഉദ്ഘാടനം നിർവ്വഹിച്ചു. പൂക്കോത്ത് അബൂബക്കർ, സുരേഷ് ചാലാറത്ത്, സണ്ണി മേച്ചേരി, പൊയിൽ മുഹമ്മദ്, ലിസമ്മ ജോസഫ്, ദീപ ഗിരീഷ്, സുഭാഷ് ബാബു സി, സന്തോഷ് ജോസഫ് മണ്ണാർകുളം, അംബുജാക്ഷൻ കെ കെ, ബിന്ദു ജിമ്മി, ലാലി ജോസ്, ജിബിൻ ജയ്സൺ, സിന്ധു ചിറ്റേരി, ബിനോയ് വി ജോൺ, സുനിതാ രാജു വാത്യാട്ട്, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments