കേളകം: കേളകം ഗ്രാമപഞ്ചായത്ത്, സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം, എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് ഇവയുടെ സംയുക്താഭിമുഖ്യത്തിൽ കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷത വഹിച്ചു. പേരാവൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് ലഹരി വിരുദ്ധ ക്ലാസ് എടുത്തു. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, വാർഡ് മെമ്പർ സുനിത വാത്യാട്ട്, അധ്യാപകരായ വിജി പി ജെ, ബോബി പീറ്റർ, ബിജു കെ വി, വിദ്യാർത്ഥി പ്രതിനിധി ജുവൽ മരിയ മാത്യു തുടങ്ങിയവർ സംസാരിച്ചു.
%20(1).jpg)
0 Comments