വിരമിച്ചവരുടെ പുനർനിയമനം പുനഃപരിശോധിച്ച് സർക്കാർ; ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്നും നീക്കി

 



തിരുവനന്തപുരം: വിരമിച്ചവരുടെ പുനർനിയമനം പുനഃപരിശോധിച്ച് സർക്കാർ. ഉഷ ടൈറ്റസിനെ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം(അസാപ്) സിഎംഡി സ്ഥാനത്തു നിന്ന് നീക്കി. മന്ത്രിസഭ തീരുമാന പ്രകാരമാണ് നടപടി.

2021ൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ഉഷ ടൈറ്റസ് വിരമിക്കുന്നത്. സർവീസിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഇവരെ അസാപ്പിന്റെ സിഎംഡി ആയി നിയമിച്ചുകൊണ്ട് പിണറായി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ പുനർനിയമനം അക്കാലത്ത് തന്നെ വലിയ രീതിയിലുള്ള രാഷ്ട്രീയ-ഭരണപരമായ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നെങ്കിലും അന്നത്തെ സർക്കാർ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു.

സ്കൂളുകളിലും കോളേജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ നിർദേശം എന്നിവ ലക്ഷ്യമിട്ട് 2012ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്. ഇവർക്ക് പകരം മറ്റ് ചുമതലകളൊന്നും നിലവിൽ നൽകിയിട്ടില്ല

Post a Comment

0 Comments