പിറവത്ത് കാണാതായ നാലംഗ കുടുംബത്തിൽ അമ്മയുടെയും രണ്ട് വയസുകാരന്റെയും മൃതദേഹം കണ്ടെത്തി

 



കൊച്ചി: പിറവത്ത് കാണാതായ നാലംഗ കുടുംബത്തിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കോതമംഗലം സ്വദേശിയായ നാരായണൻ, ഭാര്യ ബിജിമോൾ, ആറ് വയസുകാരിയായ മകൾ, രണ്ട് വയസുകാരനായ മകൻ എന്നിവരെയാണ് കാണായത്. ബിജിമോളുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മുളംകുളം പാലത്തിന് സമീപത്തുനിന്നാണ് ബിജിമോളുടെ മൃതദേഹം കിട്ടിയത്. കോട്ടയം വെള്ളൂർ സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. മൂത്തമകൾക്കും അച്ഛനുമായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

കോതമംഗലം പായിപ്ര സ്വദേശികളായ കുടുംബം ചെറുവത്തൂരിൽ വാടകക്ക് താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് ഇവരെ അവസാനമായി കണ്ടത്. പിറവം ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളിലാണ് ഇവരെ കണ്ടത്. ബിജിമോൾ കാഴ്ചാപരിമിതിയുള്ള വ്യക്തിയായിരുന്നു.

Post a Comment

0 Comments