ബജറ്റ് നൽകുന്നത് വികസന മുരടിപ്പ് എന്ന ഗ്യാരണ്ടി; തോമസ് ഐസക്




 തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റ് വികസന മുരടിപ്പിനുള്ള ഗ്യാരണ്ടിയെന്ന് മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്.

പുതിയ മെഡിക്കൽ കോളേജുകൾക്ക് ആകെ 100 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഈ തുക വെച്ച് രണ്ട് പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ കഴിയില്ല. നികുതി കുടിശിക പിരിക്കുന്നില്ല. സംസ്ഥാനത്തിന്റെ ജിഎസ്ടി കാര്യക്ഷമായി പിരിക്കാനായി ഒന്നും ബജറ്റ് പ്രസംഗത്തിൽ ഇല്ല. വീര്യം കുറഞ്ഞ മദ്യത്തിന് മേലുള്ള നികുതി വമ്പൻ അഴിമതിയാണെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷക്കാലം ഉണ്ടായ സമാനതകളില്ലാത്ത വികസന നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. എൽഡിഎഫ് സർക്കാർ നടത്തിയ പദ്ധതികളിൽ പലതിന്റെയും പേരുമാറ്റി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പലമേഖലകളേയും സർക്കാർ കണ്ടില്ലെന്ന് നടിച്ചെന്നും പിണറായി വിജയൻ പറഞ്ഞു

Post a Comment

0 Comments