വാണിയപ്പാറ തട്ട് പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു





കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് പായിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പള്ളി അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

​സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് തത്കാലത്തേക്ക് കല്ലറ വീണ്ടും അടച്ച് സെമിത്തേരി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ഥലത്തില്ലാതിരുന്ന ഇടവക വികാരി മടങ്ങിയെത്തിയ ശേഷം പള്ളിയിലെ മരണ രജിസ്റ്ററുകൾ വിശദമായി പരിശോധിക്കും. വിവാദമായ 38-ാം നമ്പർ കല്ലറയിൽ ഇതുവരെ ആരെയൊക്കെയാണ് അടക്കം ചെയ്തതെന്ന വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

Post a Comment

0 Comments