കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

 




എറണാകുളം: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സമൂഹമാധ്യമത്തിലൂടെയാണ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി അർജുൻ പോസ്റ്റിട്ടത്.

കോതമംഗലത്ത് വെച്ച് നടന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആയങ്കിയും സുഹൃത്തുക്കളും. എന്നാൽ, ഓപ്പറേഷൻ സ്റ്റീൽ ബേഡിന്‍റെ ഭാഗമായി, സുരക്ഷാ നടപടികൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അർജുനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയത്. ആ സംഭവം തന്നെയും സുഹൃത്തുക്കളെയും പ്രയാസപ്പെടുത്തിയെന്നും വലിയ നഷ്ടങ്ങൾക്കിടയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ആയങ്കി ഭീഷണിക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കോതമംഗലം എസ്എച്ച്ഒയെ വകവരുത്തുമെന്നും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതേതുടർന്ന്, എസ്എച്ച്ഒ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ കോതമംഗലം പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ, അർജുൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് എറണാകുളം സെഷൻസ് കോടതി തള്ളിയിരിക്കുന്നത്.

Post a Comment

0 Comments