ഉമ്മന്‍ ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

 





പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ സുനില്‍ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇരുപത്തിയൊന്നാം വാര്‍ഡ് മെമ്പറായ സുനില്‍ നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. കോടതിവിധിയെ തുടര്‍ന്ന് ഇത് അസാധുവായ സാഹചര്യത്തിലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

ഇത്തവണ ഈശ്വര നാമത്തിലാണ് സുനില്‍ സത്യപ്രതിജ്ഞ ചെയ്തത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി മോഹന്‍ദാസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിവിധ ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇവരുടെ സത്യപ്രതിജ്ഞയും ഹൈക്കോടതി നേരത്തെ അസാധുവാക്കിയതായിരുന്നു. ഈശ്വര നാമത്തിലാണ് എല്ലാവരും രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്.

Post a Comment

0 Comments