ഇറാൻ ആക്രമണ ഭീഷണി; കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചു



കുവൈത്ത് സിറ്റി: ഇറാൻ ആക്രമണ ഭീഷണിയെ തുടർന്ന് കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. ഇന്ന് പുലർച്ചെ 4:50 മുതലാണ് അടിയന്തര സുരക്ഷാ നടപടി സ്വീകരിച്ചത്. കുവൈത്തിലേക്കുള്ള വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ആക്രമണങ്ങൾ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞുകൊണ്ടിരിക്കുകയാണെന്നും സ്ഥിതി സാധാരണ നിലയിലായാൽ വ്യോമാതിർത്തി വീണ്ടും തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് കുവൈത്ത് ആർമി അഭ്യർഥിച്ചു.

Post a Comment

0 Comments