കേളകം:ശാന്തിഗിരി വയോജന വിശ്രമ കേന്ദ്രത്തിൽ ജനറൽ ബോഡി യോഗം ചേർന്നു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ യോഗത്തിൽ ഉദ്ഘാടനം നിർവഹിച്ചു.ബേബി കാക്കനാട് അധ്യക്ഷത വഹിച്ചു.യോഗത്തിൽ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു.
പ്രസിഡണ്ട്- മാണി പുളംതറ,സെക്രട്ടറി- പോൾ പടിഞ്ഞാറയിൽ,വൈസ് പ്രസിഡണ്ട് -ടോമി കാലായിൽ,ജോയിൻറ് സെക്രട്ടറി- ജോർജ് കാക്കനാട്,ട്രഷറർ അച്ചാമ്മ മുതലപ്ര എന്നിവരെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.
ആശ വർക്കർ സൗമ്യ കൊച്ചു തയ്യിൽ,വിശ്രമ കേന്ദ്രത്തിന്റെ കെയർടേക്കർ സനിഷ വടക്കേടത്ത് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു

0 Comments