ടെലഗ്രാഫ് മുൻ എഡിറ്റർ ആർ.രാജഗോപാലിന്‍റെ പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനം

 



ഡൽഹി: ടെലഗ്രാഫ് മുൻ എഡിറ്റർ ആർ.രാജഗോപാലിന്‍റെ പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങി . കൊൽക്കത്ത പൊലീസ് പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പാസ്പോർട്ട് പ്രിന്‍റിങ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായി വിവരം. എസ്ഐആറിന് പിന്നാലെ വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി എന്ന കാരണം പറഞ്ഞാണ് അപേക്ഷ നേരത്തെ മടക്കിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് നടപടി.

കൊൽക്കത്തയിൽ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ 'ദി ടെലഗ്രാഫിന്റെ' മുൻ എഡിറ്ററാണ് ആർ. രാജഗോപാൽ. ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ തികച്ചും നിർഭയമായി പ്രതികരിക്കുകയും, വിമർശനാത്മകവും ശ്രദ്ധേയവുമായ തലക്കെട്ടുകളിലൂടെ വാർത്തകൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്തതിലൂടെ ദേശീയ തലത്തിൽ തന്നെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്തിടെ പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയെങ്കിലും അധികൃതർ അത് തടഞ്ഞുവെക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെ കേസുകളോ മറ്റ് ക്രിമിനൽ പശ്ചാത്തലമോ ഇല്ലാതിരുന്നിട്ടും, സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ പേരിലാണ് ഈ നടപടിയുണ്ടായതെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമലോകവും വിവിധ രാഷ്ട്രീയ നേതാക്കളും രാജഗോപാലിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു.

Post a Comment

0 Comments