തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം നടത്തി

 


 

തൊണ്ടി:  സെന്റ് ജോൺസ് യു.പി സ്കൂൾ തൊണ്ടിയിൽ  വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റോബിൻ ജോസഫ് നിർവഹിച്ചു.  പഠനത്തോടൊപ്പം ഭാവനാത്മകമായ വളർച്ച കൂടി കൈവരിക്കുമ്പോഴാണ് വിദ്യാഭ്യാസം ശരിയായ ദിശയിൽ പൂർത്തിയാകുന്നതെന്നും നൂതന വിദ്യാഭ്യാസ ആശയങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റ് ജോൺസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപിക റോസ് മേരി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് മേഴ്സി തോമസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാരംഗം കൺവീനർ അഞ്ചു ജോൺസൺ നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments