ഡൽഹി: വിഴിഞ്ഞം കരാർ 2014 ൽ ഉമ്മൻചാണ്ടിയാണ് ഒപ്പിട്ടതെന്നും 2016 ൽ പ്രകടനപത്രിയിൽ തന്നെ എൽഡിഎഫ് നിലപാട് വ്യക്തമാക്കിയിരുന്നുവെന്ന് സിപിഎം നേതാവ് തോമസ് ഐസക്. വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ട് . യുഡിഎഫിൽ പോലും തീരുമാനിക്കാതെയാണ് ഓഹരി കൈമാറ്റം നടന്നതും അദ്ദേഹം പറഞ്ഞു.

''കരാർ ഒപ്പിട്ടത് എൽഡിഎഫ് അല്ല. ഞങ്ങൾ അതിനെ 'കടൽക്കൊള്ള' എന്ന് വിളിച്ചു. കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ പണം നമ്മൾ മുടക്കണം. ഇത്ര വർഷമായി. ഫസ്റ്റ് 2014-ൽ. അപ്പോൾ നമ്മൾ കടൽക്കൊള്ള എന്ന് വിളിക്കാൻ കാരണം എന്താ? പണം മുടക്കുന്നത് കേരള സർക്കാരാണ്, 70 ശതമാനം പണം. പക്ഷേ, 30 വർഷത്തേക്ക് അതിൽനിന്ന് ഒരു നേട്ടവും ലാഭവിഹിതവും സംസ്ഥാന സർക്കാരിന് കിട്ടില്ല'' തോമസ് ഐസക് വ്യക്തമാക്കി.

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൊടുന്യായങ്ങൾ കൊണ്ടൊന്നും യുഡിഎഫ് സർക്കാരിന് വിഴിഞ്ഞം ഓഹരി കൈമാറ്റത്തിലെ അടിസ്ഥാന വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.