ഐസിസി ഏകദിന റാങ്കിങിൽ ഗിൽ വീണ്ടും ഒന്നാമത്; 230 സ്ഥാനം മെച്ചപ്പെടുത്തി വൈഭവ് 48-ാംമത്

 


ദുബൈ: ഐസിസി ഏകദിന റാങ്കിങിൽ ശുഭ്മാൻ ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റനെ വീണ്ടും തലപ്പത്തെത്തിച്ചത്. പരമ്പരയിൽ ഇന്ത്യ തോറ്റെങ്കിലും രണ്ട് അർധ സെഞ്ച്വറിയും (77,80) മികച്ച പ്രകടനമാണ് ഗിൽ പുറത്തെടുത്തത്. 801 റേറ്റിങ് പോയന്റുമായാണ് ഒന്നാമതെത്തിയത്. ന്യൂസിലൻഡ് താരം ഡാരൽ മിച്ചലിനെയാണ് മറികടന്നത്. 794 റേറ്റിങ് പോയന്റാണ് കിവീ ബാറ്റർക്കുള്ളത്. വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.

അതേസമയം, സിംബാബ്‌വെക്കെതിരെ നടത്തിയ മികച്ച പ്രകടനത്തെ തുടർന്ന് ഇന്ത്യയുടെ യങ് സെൻസേഷൻ വൈഭവ് സൂര്യവൻഷി 48ാം സ്ഥാനത്തേക്കെത്തി. 230 സ്ഥാനം മെച്ചപ്പെടുത്തിയാണ് 15 കാരൻ ആദ്യ 50ലേക്ക് മുന്നേറിയത്. സിംബാബ്‌വെക്കെതിരെ 50,81 റൺസ് നേടിയ വൈഭവ്, പ്ലെയർഓഫ്ദി സീരിസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഉപനായകൻ തിലക് വർമയും റാങ്കിങിൽ സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു.

Post a Comment

0 Comments