ഒരു ലക്ഷം 3.57 ലക്ഷമായി; നിക്ഷേപകര്‍ക്ക് വമ്പന്‍ സമ്മാനവുമായി ആര്‍ബിഐ

 



ന്യൂഡല്‍ഹി: സ്വര്‍ണബോണ്ടില്‍ വീണ്ടും നിക്ഷേപകര്‍ക്ക് വമ്പന്‍ സമ്മാനവുമായി ആര്‍ബിഐ. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്വര്‍ണബോണ്ടുകള്‍ നല്‍കുമ്പോഴുള്ള വില ആര്‍ബിഐ പ്രഖ്യാപിച്ചു. 2019-20 സിരീസ് ബോണ്ടുകളുടെ വിലയാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. ജൂലൈ 21 2026 മുതല്‍ ബോണ്ടുകള്‍ തിരികെ നല്‍കാമെന്ന് ആര്‍ബിഐ അറിയിച്ചു.

കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഗോള്‍ഡ് ബോണ്ട് നല്‍കുമ്പോള്‍ യൂണിറ്റൊന്നിന് 14,170 രൂപ നിരക്കിലാണ് ബോണ്ട് ആര്‍ബിഐ തിരികെ വാങ്ങുക. ജൂലൈ 16,17,20 എന്നീ ദിവസങ്ങളിലെ സ്വര്‍ണത്തിന്റെ ശരാശരി വില കണക്കാക്കിയാണ് ബോണ്ടുകള്‍ക്ക് ആര്‍ബിഐ വിലയിട്ടത്.

ഗ്രാമിന് 3,966 രൂപ വിലയിട്ടാണ് ആര്‍ബിഐ ബോണ്ടുകള്‍ ആദ്യം വിറ്റത്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തിരികെ നല്‍കുമ്പോള്‍ 257 ശതമാനം റിട്ടേണാണ് നിക്ഷേപകന് ലഭിക്കുക. രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 10,204 രൂപയുടെ ലാഭം കിട്ടും.

ഇതുപ്രകാരം സ്വര്‍ണബോണ്ടില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ 3.57 ലക്ഷം രൂപ ലഭിക്കും. ഇതിന് പുറമേ കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണബോണ്ടിന് 2.5 ശതമാനം നിരക്കില്‍ പലിശയും നല്‍കിയിട്ടുണ്ട്. ഫിസക്കല്‍ ഗോള്‍ഡിന് പകരം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിന് വേണ്ടിയാണ് ഗോള്‍ഡ് ബോണ്ട് കൊണ്ടുവന്നത്. കേന്ദ്രസര്‍ക്കാറിന ്‌വേണ്ടി ആര്‍ബിഐയാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുക.

Post a Comment

0 Comments