കേളകത്ത് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് ജൂലൈ 24 വെള്ളിയാഴ്ച




കേളകം:കേളകം ഗ്രാമപഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് & വെൽനസ് സെൻറർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി അടയ്ക്കാത്തോട് എന്നിവയുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ കേളകം ക്ഷീരസംഘം ഓഫീസിൽ വച്ച് നടക്കുന്ന ക്യാമ്പിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉദ്ഘാടനം നിർവഹിക്കും. മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു ഇ ആർ ക്യാമ്പ് നയിക്കും. പ്രതിരോധ മരുന്നു വിതരണം ബോധവൽക്കരണ ക്ലാസ് എന്നിവയും നടക്കും

Post a Comment

0 Comments