'കുടുക്കിയതാണ്, നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും'; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

 



തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്ത്. നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്ന് പ്രശാന്ത് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ദേവസ്വം ബോർഡ് അംഗമായിരുന്ന സിപിഐ നേതാവ് അജികുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തു. 2025 ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്.

രാഷ്ട്രീയ സമ്മർദം മൂലം ഉടൻ അറസ്റ്റിലാകുമെന്ന് രാവിലെ പ്രശാന്ത് ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. 2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത തങ്ങളുടെ ബോർഡിനേയും പ്രതിയാക്കിയെന്നാണ് പ്രശാന്തിന്‍റെ ആരോപണം. ഈ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദമാണ് കാരണം. ഈ കേസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കും. എന്നാൽ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യുമെന്ന് പ്രശാന്ത് ഫേസ് ബുക്ക് കുറിപ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു

Post a Comment

0 Comments