തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ, ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് അഭിപ്രായപ്പെട്ടു. 'പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഒടുവിൽ പിടിച്ചുനിൽക്കാൻ വഴിയില്ലാതെ വന്നപ്പോഴാണ് രാജിവെക്കേണ്ടി വന്നത്' എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ യുവത്വത്തിന് 'ബിഗ് സല്യൂട്ട്' അർപ്പിച്ച മുഖ്യമന്ത്രി, ജനാധിപത്യ രീതിയിൽ നടന്ന വിദ്യാർഥി സമരം രാജ്യത്തിന് മാതൃകയാണെന്നും വ്യക്തമാക്കി. വിദ്യാർഥികളും യുവജനങ്ങളും ഒന്നിച്ചുനിന്നപ്പോൾ അവരുടെ ശബ്ദം കേന്ദ്രസർക്കാരിന് അവഗണിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിദ്യാർഥികളുടെ ഐക്യവും സമരവീര്യവുമാണ് ഈ മാറ്റത്തിന് വഴിവെച്ചതെന്നും, ന്യായമായ ആവശ്യങ്ങൾക്കായുള്ള പോരാട്ടം വിജയത്തിലെത്തിയതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
%20(1).jpg)
0 Comments