പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസമന്ത്രി




 പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി. നീറ്റ് ക്രമക്കേട് ചൂണ്ടിക്കാട്ടി രാജ്യത്തെ വിദ്യാര്‍ഥികള്‍ നടത്തിയ ഐതിഹാസിക പ്രതിഷേധത്തിനൊടുവില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ മന്ത്രിയെ തീരുമാനിച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ച് അല്‍പ സമയത്തിനുള്ളില്‍ തന്നെ പുതിയ മന്ത്രിയെ പ്രഖ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രള്ഹാദ് ജോഷിയുടെ പേര് നിര്‍ദേശിച്ചത്.

നിലവില്‍ അദ്ദേഹം വഹിക്കുന്ന മന്ത്രാലയങ്ങളുടെ ചുമതലകള്‍ക്ക് പുറമേയാണ് പ്രള്ഹാദ് ജോഷിക്ക് വിദ്യാഭ്യാസ വകുപ്പ് കൂടി അധികമായി നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ ധര്‍വാദില്‍ നിന്നുള്ള എംപിയാണ് പ്രള്ഹാദ് ജോഷി. ഉപഭോക്തൃകാര്യം, ഭക്ഷ്യവിതരണം തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്ത് വന്നിരുന്നത്. അഞ്ച് ടേമുകളില്‍ അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുമ്പ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയായി ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ട്

Post a Comment

0 Comments