കൊച്ചി: എസ്ബിടിക്ക് പിന്നാലെ കേരളം ആസ്ഥാനമായ മറ്റൊരു ബാങ്ക് കൂടി ഓര്‍മയായേക്കും. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കാണ് ഓര്‍മയിലേക്ക് മറയാന്‍ ഒരുങ്ങുന്നത്. സിഎസ്ബി ബാങ്കിന്റെ പ്രമോട്ടര്‍മാരായ ഫെയര്‍ഫാക്‌സ് ഐഡിബിഐ ബാങ്കിന്റെ ഓഹരി വാങ്ങുന്നതോടെയാണ് സിഎസ്ബിയും ഓര്‍മയാവുക.
ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് അസറ്റ് മാനേജ്‌മെന്റും പ്രേം വാസ്തയുടെ ഫെയര്‍ഫാക്‌സും തമ്മില്‍ ചര്‍ച്ച തുടങ്ങികഴിഞ്ഞു. ഓഹരിയൊന്നിന് 77 രൂപ നല്‍കി ഐഡിബിഐയെ ഏറ്റെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏകദേശം 50,000 കോടിയാണ് ഫെയര്‍ഫാക്‌സ് ഐഡബിഐയില്‍ നിക്ഷേപിക്കുക. ബാങ്കിലെ ഓഹരി ഉടമകളായ കേന്ദ്രസര്‍ക്കാറിനും എല്‍ഐസിക്കും 25,000 കോടി വീതം ലഭിക്കും. കഴിഞ്ഞ ദിവസം 85 രൂപയിലാണ് ഐഡിബിഐ ബാങ്ക് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
കാത്തലിക് സിറിയന്‍ ബാങ്കില്‍ 50 ശതമാനത്തിലേറെ ഓഹരിയാണ് ഫെയര്‍ഫാക്‌സിനുള്ളത്.ആര്‍ബിഐ നയമനുസരിച്ച് ഒരേ സമയം രണ്ട് ബാങ്കുകളുടെ ലൈസന്‍സ് കൈവശം വെക്കാനാവില്ല. അതുകൊണ്ട് സിഎസ്ബി ബാങ്കിനെ ഐഡിബിയില്‍ ഫെയര്‍ഫാക്‌സ് ലയിപ്പിച്ചേക്കും. ഇതിനുള്ള ചര്‍ച്ചകളും കമ്പനി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
സിഎസ്ബി ബാങ്കിന്റെ വിപണിമൂല്യം 6,346 കോടി മാത്രമാണ്. നിലവില്‍ ബിസിനസ് ഒരു ലക്ഷം കോടി രൂപക്ക് താഴെയും. അതായത് ഐഡിബിഐയുടെ ആറിലൊന്ന് വലിപ്പമില്ല സിഎസ്ബിക്ക്. അതുകൊണ്ട് സിഎസ്ബിയെ ഐഡിബിഐയില്‍ ലയിപ്പിക്കാന്‍ തന്നെയാണ് സാധ്യത.
1920 നവംബര്‍ 26-നാണ് തൃശൂര്‍ കേന്ദ്രമാക്കി കാത്തലിക് സിറിയന്‍ ബാങ്കിന് തുടക്കമായത്. വെറും 5 ലക്ഷം രൂപ അംഗീകൃത മൂലധനവും കേവലം 45,270 രൂപ പ്രവര്‍ത്തന മൂലധനവുമായിട്ടായിരുന്നു തുടക്കം. 1969ന് ബാങ്ക് സ്ഥാപിതമായി ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിനെ ആര്‍ബിഐയുടെ സെക്കന്‍ഡ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി. 2018ലാണ് ഫെയര്‍ഫാക്‌സ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങുന്നത്. ആദ്യമായാണ് ഒരു വിദേശകമ്പനിക്ക് സ്വകാര്യബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും വാങ്ങാന്‍ ആര്‍ബിഐ അനുമതി നല്‍കുന്നത്.
നേരത്തെ കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് ബാങ്കുകള്‍ അപ്രത്യക്ഷമായിരുന്നു. ലോര്‍ഡ് കൃഷ്ണ ബാങ്കിനെ സെഞ്ചൂറിയല്‍ ബാങ്ക് ഓഫ് പഞ്ചാബില്‍ ലയിപ്പിച്ചിരുന്നു. 2008ല്‍ എസ്ഡിഎഫ്‌സി ബാങ്കില്‍ സെഞ്ചൂറിയല്‍ ബാങ്ക് ഓഫ് പഞ്ചാബിനെ ലയിപ്പിച്ചു. 2017ല്‍ എസ്ബിഐയില്‍ ലയിപ്പിച്ച എസ്ബിടിയാണ് അവസാനമായി അപ്രത്യക്ഷമായ ബാങ്ക്.
%20(1).jpg)
0 Comments