ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്‌കൂളിൽ വായന മാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

 



ചുങ്കക്കുന്ന്: ഗവൺമെൻറ് യൂപി സ്‌കൂളിൽ വായന മാസാചരണ സമാപനവും വിദ്യാരംഗം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. എസ് എം സി ചെയർമാൻ വിനോദ് വട്ടുകുളത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രശസ്‌ത മോട്ടിവേഷണൽ സ്‌പീക്കർ  ജോസ് സ്റ്റീഫൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. വായന മാസാചരണത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനകർമ്മം നടന്നു. വിവിധ ദിനാചരങ്ങളോടനുബന്ധിച്ച് നടന്ന മത്സരങ്ങളുടെ സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു സ്‌കൂൾ ഹെഡ്‌മാസ്റ്റർ ഷാവു കെ വി, പിടിഎ വൈസ് പ്രസിഡൻറ് ജസ്റ്റിൻ ജയിംസ്, എം പി ടി എ പ്രസിഡൻറ് നിജി സജി, ദിന അനീഷ്, മഹേശ്വരി കെ വി, വിദ്യാരംഗം കോർഡിനേറ്റർ സ്വാതിക ശരത് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments