കൊളക്കാട് സാൻതോം ഹൈസ്കൂളിന്റെയും ഇടവക ലഹരി മുക്ത സമിതിയുടെയും മദ്യനിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരവും സമ്മാനദാന ചടങ്ങും സംഘടിപ്പിച്ചു.
സ്കൂളിലെ എ.ഡി.എസ്.യു. (ADSU) സംഘടനയുടെ നേതൃത്വത്തിലാണ് ക്വിസ് മത്സരം നടന്നത്. വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ജോസഫ് നിരപ്പേൽ, വൈസ് പ്രസിഡന്റ് ചാക്കോ അട്ടാറാക്കൽ, സെക്രട്ടറി തോമസ് വരകുകാലായിൽ, കൊളക്കാട് മദ്യവർജ്ജന സമിതി പ്രസിഡന്റ് സണ്ണി മേച്ചേരി, സ്കൂൾ ഹെഡ്മിസ്ട്രസ് ജിലു കെ. മാണി, സിസ്റ്റർ ജോസ്മിൻ എസ്.എച്ച്., സിമി പി. മാത്യു, റീഗോ തോമസ് എന്നിവർ സംസാരിച്ചു.
%20(1).jpg)
0 Comments