‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി

 



ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയിലെ വിവാദത്തില്‍, പ്രസിഡന്റ് ശ്വേതാ മേനോന് എതിരെ രമേശ് പിഷാരടി. തനിക്കെതിരായ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് വിമര്‍ശനം. എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

തനിക്കെതിരെ ഒരു നിയമപരമായ കാരണവും പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. തന്റെ പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനുമാണ് ശ്വേതയുടെ നീക്കം.

അമ്മ സംഘടനയുടെ രേഖകളോ അധികാരമോ ഒരിക്കലും ഏറ്റെടുത്തിട്ടില്ല. അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷസ്ഥാനം അടുത്ത ദിവസം തന്നെ ഒഴിഞ്ഞെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Post a Comment

0 Comments